ഫാക്ടിന്റെ രക്ഷകന്‍ "Boss Returns"

2010 നവംബര്‍ 29 : സമയം 4 മണി.ഒരു അലര്‍ച്ചയോടെ FACT ല്‍ സൈരെന്‍ മുഴങ്ങി. പണി കഴിഞ്ഞു ജോലിക്കാരും പണിയെടുക്കാതെ ട്രെയിനികളും കമ്പനിയില്‍ നിന്നും ഇറങ്ങി. പെട്ടെന്ന് മാനം ഇരുണ്ടു. കാര്‍മേഘങ്ങള്‍ കമ്പനിക് മുകളില്‍ നിലയുറപ്പിച്ചു. ഇടിയും മഴയും തുടങ്ങി. കനത്ത പ്രളയത്തില്‍ ഏലൂര്‍ ഗ്രാമം മുങ്ങി. ഇടിമിന്നലില്‍ PHOSPHATE പ്ലാന്‍റ് നിശ്ചലമായി. ഈ പ്രകൃതി ക്ഷോബതിനുള്ള കാരണം ആര്‍ക്കും മനസിലായില്ല. ദിവസങ്ങള്‍ കടന്നു പോയി.കമ്പനി പടി പടിയായി നഷ്ടത്തിലേക്ക് നീങ്ങി. എന്ത് ചെയ്യണമെന്നു അറിയാതെ CMD താടിക്ക് കൈയും കൊടുത്തു ഇരുന്നു. ഒടുവില്‍ ഒരു മന്ദ്രവാദിയെ കൊണ്ടുവന്നു പ്രശ്നം വെപ്പിച്ചു നോക്കി. മൂന്നു ദിവസത്തെ കൊടും യാഗത്തിന് ശേഷം മന്ദ്രവാദി കമ്പനിയുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്തി. പ്രഗല്‍ഭനായ ഒരു ട്രെയിനിയെ പിരിച്ചു വിട്ടതാണ് എല്ലാ നാശത്തിനും കാരണം എന്ന് കണ്ടെത്തി. അതിനു പരിഹാരമായി ആ ട്രെയിനിയെ സ്ഥിരപ്പെടുതിയാല്‍ എല്ലാ പ്രശ്നങ്ങളും തീരും എന്ന് മന്ദ്രവാദി പറഞ്ഞു. CMD ഉടനെ ട്രെയിനിംഗ് സെന്‍റെര്‍ഇലേക്ക് വിളിച്ചു. (3424) : "പൌലോസേ.. 29...