Story of FACT "ഫാക്ടിന്‍റെ കഥ "

ഏഴുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏലൂര്‍ ഗ്രാമം: നാട്ടു രാജ്യമായ തിരു കൊച്ചി, ബ്രിട്ടന്‍റെ അധീനതയില്‍ ആയിരുന്നു. അവരുടെ പട്ടാളത്തിന്‍റെ ട്രെയിനിംഗ് ക്യാമ്പ് എലൂരായിരുന്നു. കേണല്‍ വിന്‍സെന്റ് ടിക്രുസ് ആയിരുന്നു ട്രെയിനിംഗ് ഓഫീസര്‍. അദ്ദേഹം, ഭാര്യയും മകനും ഒത്തു ഗസ്റ്റ് ഹൌസില്‍ ആയിരുന്നു താമസം. മകന്‍ ആല്ബര്ട്ട് ടിക്രുസ് ഏലൂര്‍ Govt. L.P. സ്കൂളില്‍ നാലാം ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്. അല്ബെര്ട്ടിനെ എല്ലാവര്ക്കും വലിയ കാര്യമായിരുന്നു. എലൂരിന്റെ പ്രിയങ്കരനായിരുന്നു ആല്ബര്ട്ട് ടിക്രുസ്. ആ സമയത്താണ് വൈസ്രോയ് മൌന്റ്റ് ബാറ്റെന്‍ പ്രഭു ഒരു പരിപാടി തുടങ്ങിയത്. ആഗോളതാപനം ചെറുക്കാനായി വൃക്ഷതൈകള്‍ നടാന്‍ ആയിരുന്നു പ്ലാന്‍. ഭാരതത്തിലെ സ്കൂളുകള്‍ വഴി വൃക്ഷതൈകള്‍ വിതരണം ചെയ്തു. ഏലൂരിലും എത്തി വൃക്ഷതൈകള്‍. ടീച്ചര്‍ വൃക്ഷതൈകള്‍ കുട്ടികള്‍ക്ക് നല്‍കി. എന്നിട്ട് പറഞ്ഞു: " അടുത്ത വര്‍ഷം ഞാന്‍ ഈ വൃക്ഷതൈകള്‍കു മാര്‍ക്കിടും. അതുകൊണ്ട് നിങ്ങള്‍ ഈ വൃക്ഷതൈകള്‍ പൊന്നുപോലെ നോക്കണം " ...