Story of FACT "ഫാക്ടിന്‍റെ കഥ "

ഏഴുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏലൂര്‍ ഗ്രാമം:

       നാട്ടു രാജ്യമായ തിരു കൊച്ചി, ബ്രിട്ടന്‍റെ അധീനതയില്‍ ആയിരുന്നു. അവരുടെ പട്ടാളത്തിന്‍റെ  ട്രെയിനിംഗ് ക്യാമ്പ്‌ എലൂരായിരുന്നു. കേണല്‍ വിന്‍സെന്റ് ടിക്രുസ് ആയിരുന്നു ട്രെയിനിംഗ് ഓഫീസര്‍. അദ്ദേഹം, ഭാര്യയും മകനും ഒത്തു ഗസ്റ്റ് ഹൌസില്‍ ആയിരുന്നു താമസം. മകന്‍ ആല്ബര്ട്ട് ടിക്രുസ് ഏലൂര്‍ Govt. L.P. സ്കൂളില്‍ നാലാം ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്. അല്ബെര്ട്ടിനെ എല്ലാവര്ക്കും വലിയ കാര്യമായിരുന്നു. എലൂരിന്റെ പ്രിയങ്കരനായിരുന്നു ആല്ബര്ട്ട് ടിക്രുസ്.
     ആ സമയത്താണ് വൈസ്രോയ് മൌന്റ്റ്‌ ബാറ്റെന്‍ പ്രഭു ഒരു പരിപാടി തുടങ്ങിയത്. ആഗോളതാപനം ചെറുക്കാനായി വൃക്ഷതൈകള്‍ നടാന്‍ ആയിരുന്നു പ്ലാന്‍. ഭാരതത്തിലെ സ്കൂളുകള്‍ വഴി വൃക്ഷതൈകള്‍ വിതരണം ചെയ്തു. ഏലൂരിലും എത്തി വൃക്ഷതൈകള്‍. ടീച്ചര്‍ വൃക്ഷതൈകള്‍ കുട്ടികള്‍ക്ക് നല്‍കി. എന്നിട്ട് പറഞ്ഞു: "അടുത്ത വര്‍ഷം ഞാന്‍ ഈ വൃക്ഷതൈകള്‍കു മാര്‍ക്കിടും. അതുകൊണ്ട് നിങ്ങള്‍ ഈ വൃക്ഷതൈകള്‍ പൊന്നുപോലെ നോക്കണം  
                അല്ബെര്ടിനു കിട്ടിയത് ഒരു മാവിന്‍തൈ ആയിരുന്നു. ആല്ബര്ട്ട് തനിക്കു കിട്ടിയ മാവിന്‍തൈ വീടിന്‍റെ അടുത്ത് നട്ടു. അവന്‍ എന്നും അതിനു വെള്ളം ഒഴിക്കും. അവന്‍ അതിനെ പൊന്നുപോലെ നോക്കി. ഓണവും ക്രിസ്തുമസും വിഷുവും കഴിഞ്ഞു. അവന്‍റെ മാവിന്‍തൈ നാട്ടത്പോലെ തന്നെ നിന്നു, ഒരു ഇലപോലും മുളച്ചില്ല. അല്ബെര്ടിനു വിഷമമായി. ഒടുവില്‍ അവന്‍ ഭയന്ന ആ ദിവസം വന്നെത്തി.  
  ജൂണ്‍ 1 .. . . . 
                       എല്ലാ കുട്ടികളും U P സ്കൂളിലേക് പോകാന്‍ തയ്യാറായി. മാര്‍ക്കിടനായ് ടീച്ചര്‍ വന്നു. ഓരോ കുട്ടികളുടെയും വീട്ടില്‍ ടീച്ചര്‍ ചെന്ന് വൃക്ഷതൈകള്‍ പരിശോതിച്ചു. അവസാനം ടീച്ചര്‍ ആല്ബര്ട്ടഇന്റെ വീട്ടില്‍ എത്തി. ആല്ബര്ട്ടഇന്റെ മാവിന്‍തൈ കണ്ട ടീച്ചര്‍ പൊട്ടിത്തെറിച്ചു. അല്ബെര്ടിനെ ഒരുപാടു ശകാരിച്ചു. ടീച്ചറിന്റെ അസഭ്യവര്‍ഷത്തില്‍ ആല്ബര്ട്ട് തകര്‍ന്നു. ആ പിഞ്ചു മനസ്സിന് അത് താങ്ങാനയിരുന്നില്ല. അവന്‍ രണ്ടും കല്പിച്ചു കളമശ്ശേരി റെയില്‍വേ ക്രോസ്സിലെക് നടന്നു. നാലാരയ്ക്കുള്ള 
Queen Elizabeth എക്സ്പ്രെസ്സിനു(Mumbai-Willington Island Express) മുന്നില്‍ ചാടി. ഗുരുതരമായി പരിക്ക് പറ്റിയ അല്ബെര്ടിനെ ഏറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ അഡ്മിറ്റ്‌ ചെയ്തു. വിവരം അറിഞ്ഞ കേണല്‍ വിന്‍സെന്റ് ടിക്രുസ് അവനെ  കാണാനെത്തി. മരിക്കുന്നതിനു മുന്‍പ് ആല്ബര്ട്ട് പറഞ്ഞു : "പപ്പാ.. ആ മാവു പൂത്താലെ എന്റെ ആത്മാവിനു ശാന്തി ലഭിക്കു.. എങ്ങിനെയെങ്ങിലും പപ്പാ അത് ചെയ്യണം ..ആല്ബര്ട്ടഇന്റെ കണ്ണുകള്‍ അടഞ്ഞു. അവനെ അവന്റെ മാവിന്‍തൈയുടെ അടുത്ത് തന്നെ അടക്കം ചെയ്തു.  RIP.... 
                                                        INTERVAL
     മകന്‍റെ മരണം കേണല്‍ വിന്‍സെന്റ് മാഷിനെ തളര്‍ത്തി. വളര്‍ച്ച മുരടിച്ച ആ മാവിന്‍തൈ നേരെയാക്കാന്‍ കേണല്‍ വിന്‍സെന്റഇന്  കഴിഞ്ഞില്ല. അപ്പോഴാണ് കേണലിന്റെ സുഹൃത്ത് സര്‍ C P രാമസ്വാമി എത്തുന്നത്‌. മാവു വളരനമെങ്ങ്കില്‍ രാസവളം ഇടണമെന്ന് C P കണ്ടു പിടിച്ചു. പക്ഷെ ഇന്ത്യയില്‍ അന്ന് രാസവളം നിര്‍മിക്കുന്നില്ലായിരുന്നു. ജെര്‍മനിയായിരുന്നു അന്നത്തെ ഏക രാസവള നിര്‍മാതാക്കള്‍. പക്ഷെ HITLER ഉം ഇംഗ്ലണ്ടും തമ്മില്‍ ശത്രുതയായതിനാല്‍ വളം ഇറക്കുമതി ചെയ്യാന്‍ രാജ്ഞി സമ്മതിച്ചില്ല.  കേണല്‍ വിന്‍സെന്റ് വീണ്ടും വിഷമത്തിലായി.
സര്‍ C P : "ഏലൂരില്‍ രാസവളം നിര്‍മിച്ചാല്‍ എന്താ ???"
കേണല്‍ വിന്‍സെന്റ്: "കൊള്ളാം, നല്ല ഐഡിയ.. പക്ഷെ അതിനു കാശ് ???"
 സര്‍ C P :" അതിനു ഒരു തീരുമാനം ഉണ്ടാക്കിയിട്ടേ ഞാന്‍ ഇനി എല്ലൂരിലേക്ക് ഉള്ളു"

C P ഉടന്‍ ബോംബയ്കു പോയി. അവിടെയുള്ള കോടിശ്വരന്മാരുമായ് ചര്‍ച്ച നടത്തി. അവിടത്തെ പ്രമാണിമാരായ ശേസായി സഹോദരന്മാര്‍ കമ്പനി തുടങ്ങാന്‍ സഹായിക്കാം എന്ന് പറഞ്ഞു. ഒരു പെട്ടി പണം C P കുകൊടുത്തു. കൈ നിറയെ കാശുമായി C P  എലൂരെത്തി. കമ്പനിയുടെ പണി തുടങ്ങി. കേണല്‍ വിന്‍സെന്റ് തന്‍റെ പട്ടാളത്തെ ഉപയോഗിച്ച് ഏലൂര്‍ ഗ്രാമം മുഴുവന്‍ കമ്പനിയുടെ പേരിലാക്കി. രണ്ടു വര്‍ഷം കൊണ്ട് കമ്പനിയുടെ പണി പൂര്‍ത്തിയായി. മാവിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ അമ്മോണിയം സല്ഫെട്റ്റ് വളമാണ് ആദ്യം ഉണ്ടാക്കിയത്.  
                      ഈ സമയത്താണ് ഇന്ത്യന്‍ സ്വതന്തിര സമരം ശക്തിപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് വെള്ളക്കാരെ ഗാന്ധിജി ഓടിച്ചു. പക്ഷെ കേണല്‍ വിന്‍സെന്റഇനെ  ഒരു ദിവസം കൂടി ഇന്ത്യയില്‍ നില്‍കാന്‍ അനുവദിച്ചു.
അങ്ങിനെ ആ സുദിനം വന്നെത്തി. 1947 ഓഗസ്റ്റ്‌ 15 . കമ്പനിയില്‍ നിന്നും രാസവളത്തിന്റെ ആദ്യത്തെ ചാക്ക് പുറത്തേയ്ക്ക് വന്നു. കേണല്‍ അത് തന്‍റെ മകന്‍ നട്ട മാവിന്‍തൈയില്‍ ഇട്ടു. രാസവളം കിട്ടിയപ്പോള്‍ മാവിന്‍റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഞൊടിയിടയില്‍ മാവു കായ്ച്ചു. ആ മാവിലുണ്ടായ ആദ്യത്തെ മാമ്പഴം ആല്ബെര്ട്ടിന്റെ കുഴിമാടത്തില്‍ വീണു.. പെട്ടെന്ന് ഒരു ദീപനാളം ആകാശത്തിലേക് ഉയര്‍ന്നു.  ആല്ബെര്ട്ടിന്റെ ആത്മാവിനു ശാന്തി ലഭിച്ചു. കേണല്‍ വിന്‍സെന്റ് ഇംഗ്ലന്ടിലേക്ക് തിരിച്ചു പോയി. 
         അങ്ങിനെ ഇന്ത്യയിലെ ആദ്യത്തെ രാസവള നിര്‍മാണ കമ്പനി നിലവില്‍ വന്നു.
 





Comments

  1. പുളു ആണെങ്കിലും കേള്‍ക്കാന്‍ നല്ല രസമുണ്ട്...........

    ReplyDelete

Post a Comment

Popular posts from this blog

ഫാക്ടിന്റെ രക്ഷകന്‍ "Boss Returns"

Kochi Devils - A True Story based on IPL 2011

Boss Chale Dilli... "बॉस चले दिल्ली l"