ഫാക്ടിന്റെ രക്ഷകന്‍ "Boss Returns"

2010 നവംബര്‍ 29 :
 സമയം  4 മണി.ഒരു അലര്‍ച്ചയോടെ  FACT ല്‍ സൈരെന്‍  മുഴങ്ങി. പണി കഴിഞ്ഞു ജോലിക്കാരും  പണിയെടുക്കാതെ ട്രെയിനികളും കമ്പനിയില്‍ നിന്നും ഇറങ്ങി. പെട്ടെന്ന് മാനം ഇരുണ്ടു. കാര്‍മേഘങ്ങള്‍ കമ്പനിക് മുകളില്‍ നിലയുറപ്പിച്ചു. ഇടിയും മഴയും തുടങ്ങി. കനത്ത പ്രളയത്തില്‍ ഏലൂര്‍ ഗ്രാമം മുങ്ങി. ഇടിമിന്നലില്‍ PHOSPHATE പ്ലാന്‍റ് നിശ്ചലമായി. ഈ പ്രകൃതി ക്ഷോബതിനുള്ള കാരണം ആര്‍ക്കും മനസിലായില്ല. ദിവസങ്ങള്‍ കടന്നു പോയി.കമ്പനി പടി പടിയായി നഷ്ടത്തിലേക്ക്‌  നീങ്ങി. എന്ത് ചെയ്യണമെന്നു അറിയാതെ CMD താടിക്ക് കൈയും കൊടുത്തു ഇരുന്നു. ഒടുവില്‍ ഒരു മന്ദ്രവാദിയെ കൊണ്ടുവന്നു  പ്രശ്നം  വെപ്പിച്ചു നോക്കി. മൂന്നു ദിവസത്തെ കൊടും യാഗത്തിന് ശേഷം മന്ദ്രവാദി കമ്പനിയുടെ തകര്‍ച്ചയുടെ  കാരണം കണ്ടെത്തി.
പ്രഗല്‍ഭനായ ഒരു  ട്രെയിനിയെ പിരിച്ചു വിട്ടതാണ് എല്ലാ നാശത്തിനും കാരണം എന്ന് കണ്ടെത്തി. അതിനു പരിഹാരമായി ആ ട്രെയിനിയെ സ്ഥിരപ്പെടുതിയാല്‍  എല്ലാ പ്രശ്നങ്ങളും തീരും എന്ന് മന്ദ്രവാദി പറഞ്ഞു.
CMD ഉടനെ ട്രെയിനിംഗ് സെന്‍റെര്‍ഇലേക്ക്  വിളിച്ചു. (3424) : "പൌലോസേ.. 29 നു  പിരിഞ്ഞു പോയ ട്രെയിനികളുടെ ലിസ്റ്റ് ഉടനെ തെയ്യരാക്കണം.. ഉടന്‍ തന്നെ അവരുമായി ഒരു മീറ്റിംഗ് arange ചെയ്യ്‌ "
               അന്ന്  9 പേര്‍ ട്രെയിനിംഗ്പൂര്‍ത്തിയാക്കി പോയിരുന്നു, അവരെ 9 പേരെയും CMD വിളിപ്പിച്ചു.
On Interview Day: 
              ഒരു പത്തു മണിയായപ്പോള്‍ തന്നെ 8 പേരും വന്നു. ഒരാള്‍ എത്തിയിരുന്നില്ല. CMD  വന്നവരെയെല്ലാം ചോദ്യം ചെയ്തു. അവരെല്ലാം മിടുക്കന്മാരായിരുന്നു. ((Diploma -കാര്‍  അങ്ങിനെ ആയിരിക്കുമല്ലോ?)) പക്ഷെ അവരല്ല താന്‍ തേടുന്ന ട്രെയിനിയെന്നു CMD യുടെ മനസ്സ് പറഞ്ഞു.  റിസപ്ഷനില്‍ നിന്നും ഒരു കോള്‍ :"സര്‍, ആ 9ആമത്തെ ട്രെയിനി  അങ്ങോട്ട്‌ വന്നിട്ടുണ്ട്."
     കോണ്‍ഫറന്‍സ്  ഹാളിലെ ഡോര്‍ തുറന്നു ഒരാള്‍ വന്നു. പെട്ടെന്ന് ട്യൂബ് ലൈറ്റുകള്‍ മിന്നി (Flickering). ബള്‍ബുകള്‍ കൂടുതല്‍ പ്രകാശത്തില്‍ (over voltage) കത്തി. ഫാനുകള്‍ കൊടുങ്കാറ്റിന്റെ വേഗത്തില്‍ കറങ്ങി.
അപ്പോള്‍ CMD :"ഇവന്‍ തന്നെ ഞാന്‍ പ്രതീക്ഷിച്ചവന്‍... ഫാക്ടിന്റെ  രക്ഷകന്‍..."
{Camera പതുക്കെ ആ ചെറുപ്പക്കാരനെ ZOOM ചെയ്യുന്നു.}. ബോസ്സ്  ആയിരുന്നു ആ ട്രെയിനീ....
[Introduction Song.. ബോസ്സ് അടിച്ചാല്‍ തങ്ങമാട്ടെ.. നാല് നാളു തൂങ്ങമാട്ടെ .... ]
                                                         { ഇടവേള }

Trainees Working in Vegetable Field
  ബോസ്സിനെ സ്ഥിരപെടുതിയത്തോട് കൂടി ഫാക്ടിന്റെ കഷ്ടകാലം  മാറി. കമ്പനി പടി പടിയായി ലാഭത്തില്‍ ആകാന്‍ തുടങ്ങി. എല്ലാവരുടെയും നിര്‍ദേശപ്രകാരം ബോസ്സിനെ  പുതിയ MD ആയി നിയമിച്ചു. പിന്നെ FACT  ഒടുക്കത്തെ ലാഭത്തിലായി. മറ്റു കമ്പനികളെല്ലാം ഫാക്ടിനെ അസൂയയോടെ നോക്കി. വെറും വളം മാത്രം വിറ്റിരുന്ന FACT പല പുതിയ സംരംഭങ്ങളും  ബോസ്സിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങി. 
    കാടു പിടിച്ചു കിടന്ന ഫാക്ടിന്റെ ഭുമിയില്‍  ബോസ്സ് ട്രെയിനികളെ കൊണ്ട്  കൃഷി ചെയ്യിപ്പിച്ചു. കേരളത്തിന്‌ മൊത്തം വേണ്ട പച്ചക്കറി FACT ഉല്‍പാദിപ്പിച്ചു. തമിഴന്മാര്‍  കേരളത്തില്‍ നിന്നും പച്ചക്കറി വാങ്ങി തുടങ്ങി. 
FACT-NASA Space Lab
FACT കൊച്ചിന്‍ ഡിവിഷനില്‍  FACT FILM CITY തുടങ്ങി. അതോടു കൂടി GEMINI , AVM , തുടങ്ങിയ സ്റ്റുഡിയോകള്‍ പൂട്ടി. നാസയുമായി ചേര്‍ന്ന്  

കൊച്ചിന്‍ ഡിവിഷനില്‍ പഴയ PRILLING TOWER  ല്‍  വാന നിരീക്ഷണ കേന്ദ്രം തുടങ്ങി. ഇനിയും കുറെ കാര്യങ്ങളുണ്ട്. അത് അടുത്ത ഭാഗത്തില്‍ പറയാം.. 
                                                     

                                                        -ശുഭം-  


    


Comments

Post a Comment

Popular posts from this blog

Kochi Devils - A True Story based on IPL 2011

Boss Chale Dilli... "बॉस चले दिल्ली l"