Kochi Devils - A True Story based on IPL 2011
IN
Not able to read Malayalam in Mozilla Firefox?
Download font for PC

ഇതെല്ലാം കേട്ടുകൊണ്ട് റൂമിന് പുറത്തു ഒരു ഹോട്ടല്‍ ജോലികാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു. (ഈ കഥാപാത്രം കഥയുടെ ക്ലൈമാക്സില്‍ വീണ്ടും വരും so just remember him..) മോഡിയുടെ എല്ലാ നീക്കവും അവന്‍ മനസ്സിലാക്കി. അവരുടെ കണ്ണില്‍ പെടുന്നതിനു മുന്‍പ് അവന്‍ അവിടെ നിന്ന് രക്ഷപെട്ടു.
മോഡിയുടെ അനുചരന്മാര്‍ ശശിയെയും സുലോചനയെയും ചേര്‍ത്ത് നുണ കഥകള്‍ പ്രചരിപിച്ചു. facebook-ലും ഓര്‍ക്കുട്ട്-ലും അവരെ കുറിച്ചുള്ള ഫോട്ടോകള്‍ പ്രചരിപിച്ചു. മന്ത്രി സ്ഥാനതേക്കാള്‍ വലുത് തനിക്കു കൊച്ചി ടീം ആണന്നു പറഞ്ഞു ശശി രാജി വച്ചു. പക്ഷെ മോഡി കരുതിയത് പോലെ ഒന്നും നടന്നില്ല. കൊച്ചി ടീമിനെ IPL സമിതി അംഗീകരിച്ചു. ശശി ടീമിന്റെ ഉപദേശക സമിതിയില്‍ തുടര്‍ന്നു. ടീമിലേക്കുള്ള കളിക്കാര്‍ക് വേണ്ടി ശശി കേരളത്തില്‍ എല്ലായിടത്തും ക്രിക്കറ്റ് ക്യാമ്പുകള്‍ നടത്തി. പ്രഗല്‍ബരായ കളിക്കാരെ കണ്ടെത്തി. പക്ഷെ ക്യാപ്റ്റന്‍-നെ മാത്രം കണ്ടെത്താന്‍ ആയില്ല. IPL തുടങ്ങാന്‍ ഇനി മാസങ്ങളെ ഉണ്ടായിരുന്നുള്ളു. നല്ലൊരു CAPTAINനെ കിട്ടിയില്ല. ടീം ക്യാപ്റ്റന്‍ ഇല്ലാതെ പരിശിലനം തുടങ്ങി. വ്യവസായ വകുപ്പിന്റെ ഉപദേശകന്‍ കൂടിയായ ശശി ചില ചര്‍ച്ചകള്‍ക് വേണ്ടി കൊച്ചിയിലേക് ഹെലികോപ്റെററില്‍ യാത്ര തിരിച്ചു.
[കൊച്ചിയിലെ ഒരു വ്യവസായശാലയുടെ കളിസ്ഥലം.]

കളി വീണ്ടും തുടങ്ങി. ബി.ടെക് ബോളെര്‍മാരുടെ പന്തുകള്‍ ബൌണ്ടറി കടത്തി ദിപ്ലോമാകരുടെ ക്യാപ്റ്റന്‍ തന്റെ ഇന്നിങ്ങ്സ് തുടങ്ങി.. നേരിട്ട എല്ലാ പന്തുകളും ബൌണ്ടറി കടത്തി. ഓരോ ബോളും ആകാശം മുട്ടെ പൊങ്ങി. കാണികളുടെ ആവേശം അണപൊട്ടി.
ഈ സമയത്താണ് വ്യവസായ വകുപ്പിന്റെ ഉപദേശകന്‍ കൂടിയായ ശശി ചില ചര്‍ച്ചകള്‍ക് വേണ്ടി കൊച്ചിയിലേക് ഹെലികോപ്റെററില്‍ വരുന്നത്. ആകാശത്തില്‍ ഒരു പന്ത് പൊങ്ങുകയും താഴുകയും ചെയുന്നത് ശശിയുടെ ശ്രദ്ധയില്‍ പെട്ട്. ശശി ഹെലികോപ്റെറര്‍ അവിടെയ്ക് അടുപ്പിക്കാന്‍ പൈലറ്റിനോട് പറഞ്ഞു. ട്രെയിനികളുടെ കളികണ്ട് ശശി അത്ബുതപെട്ടു. ശശിയെ ഏറെ ആകര്‍ഷിച്ചത് ദിപ്ലോമാകരുടെ ക്യാപ്റ്റന്‍ടെ കളിയായിരുന്നു. ശശി അവരുടെ കോചിനോട് അവന്റെ പേര് തിരക്കി.
അപ്പോള്‍ കോച്: "ബോസ്സ്....."
ആ പേര് കേട്ടതും ശശി ഒന്ന് ഉറപ്പിച്ചു. കൊച്ചി ടീമിന്റെ ക്യാപ്റ്റന്‍ ഇവന്‍ തന്നെ, ബോസ്സ്......
ഇടവേള
കൊച്ചി ടീമിന്റെ ക്യാപ്റ്റന്‍ ആയി ബോസ്സിനെ തിരങ്ങെടുത്തു. ബോസ്സിന്റെ കീഴില്‍ ടീം കൊച്ചിയില്‍ പ്രാക്റീസ് തുടങ്ങി. ഇതറിഞ്ഞ മോഡി ബോസ്സിനെ ഒതുക്കാന്‍ തമിള്‍ നാട്ടില്‍ നിന്നും അണ്ണന്മാരെ ഇറക്കി. കലൂര്‍ സ്റെടിയത്തില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന ബോസ്സിനെ മോഡി അണ്ണന്‍മാര്‍ക്കു കാണിച്ചു കൊടുത്തു. ബോസ്സിന്റെ മുഖം കണ്ടതും അണ്ണന്മാര്‍ വടിവാള് താഴെ ഇട്ടു ഓടി.
ഇത് കണ്ട മോഡി ദേഷ്യത്തോടെ ചോദിച്ചു : "എന്താടാ അവനെ കണ്ടപ്പോ നിനക്കൊക്കെ പറ്റിയത്?"
തമിഴന്‍ 1: "സാര്‍.. ഉയിര്‍ വേണമെന്ന ഇന്കെന്നു പോയിട്.. അവര് റൊമ്പ മോസമാന ആള്.. അവന്കിട്ടെ ഉണക പണിയൊന്നും നടക്കാത്..."
ബോസ്സിന്റെ ശക്തി മനസിലാക്കിയ മോഡി തല്‍കാലം അവിടെ നിന്നും പിന്മാറി.


(കഥ തീരുന്നില്ല.. ഇത് ഒരു പുതിയ തുടക്കം... )
വീണ്ടും ഒരു ഇടവേള.......
ആറ് മാസങ്ങള്‍ക്ക് ശേഷം:-
ബോസ്സ് കൊച്ചിയിലെ തന്റെ വീട്ടില്‍ നിന്നും തന്‍റെ പുതിയ കാറില്‍ (KL-7 / 8055) പുറത്തിറങ്ങി. കാറിന്റെ പുറകെ ഒരു ജീപ്പ് ബോസ്സിനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. വണ്ടി NH ബൈപാസ്സില്‍ കയറിയതും ഒരു കന്റൈനെര്‍ ലോറി ബോസ്സിന്റെ മുന്നില്‍ കയറി. ബോസ്സിന് സൈഡ് കൊടുക്കാതെ ആ ലോറി നീങ്ങി. വിജനമായ ഇടപ്പള്ളി റോഡില്‍ എത്തിയപ്പോള്‍ ലോറി ബ്രേക്ക് ഇട്ടു. ബോസ്സിന്റെ കാര്‍ കണ്ടിനെരിന്റെ അകത്തേയ്ക് കയറി. ഉടന്‍ അതിന്റെ ഡോര്‍ അടഞ്ഞു. ബോസ്സിനെയും കൊണ്ട് അവര്‍ ഏറെ ദൂരം യാത്ര ചെയ്തു. ഒടുവില്‍ അവര്‍ ഒരു പഴയ ഗോടൌനിന്റെ അകത്തെത്തി. ബോസ്സ് തളര്‍ന് ഉറങ്ങി പോയി. അല്പസമയത്തിനു ശേഷം ഗോടൌനിന്റെ ഷട്ടര്‍ തുറന്നു. അതില്‍ വില്ലെന്‍ എന്ന് തോന്നിക്കുന്ന ആള്‍ ബോസ്സിന്റെ മുഖത്ത് ഒരു ബക്കെറ്റ് വെള്ളം കോരിയൊഴിച്ചു. ഞെട്ടിയുണര്‍ന്ന ഉണര്‍ന്ന ബോസ്സ് കണ്ടത് തന്നെ കെട്ടിയിട്ടിരികുന്നതാണ്. ബോസ്സ് അലറി : "ആരാട നീ... "

[ മലേഷ്യന്‍ സമുദ്രാതിര്‍ത്തി. ]
കടലില്‍ മീന്‍ പിടികുന്നവരുടെ വലയില്‍ ബോസ്സ് വീണു. ബോസ്സിനെ അവര്‍ വലിച്ചു ബോട്ടില്‍ കെയറ്റി. കുറച്ചു സമയങ്ങല്ക് ശേഷം ഒരു ചെറു കപ്പല്‍ അവിടെയെത്തി. അതില്‍ നിന്നും ഒരാള്‍ ബോടിലെക് കെയറി. മലേഷ്യയിലെ അധോലോകത്തെ ഭരിക്കുന്ന ഡോണ്‍ ആയിരുനുന്‍ അത്....
ബോസ്സിന്‍റെ അടുത്ത് ചെന്ന ഡോണ്‍ : "വെല്‍ക്കം ടു മലേഷ്യ ബോസ്സ്..."
ബോസ്സ് ആശ്ചര്യത്തോടെ : "എന്റെ പേര് എങ്ങിനെ അറിയാം.???"
ഡോണ്‍ : "ഞാന്‍ IPL കാണാറുണ്ട് ബോസ്സ്.. I am your fan .. ബട്ട് നിങ്ങള്‍ എങ്ങിനെ മലേഷ്യയിലെത്തി?"

ഒരു ഇടവേള കൂടി ..ലാസ്റ്റ്.. ഇനി ഇല്ല...
ഈ സമയം ഇന്ത്യയില്‍ സി ബി ഐ വ്യാപക കള്ളപണവേട്ട നടത്തി. ഹോനായി ഇന്ത്യയിലുള്ള തന്‍റെ സമ്പാദ്യം മുഴുവന്‍ പെട്ടിയിലാക്കി മലേഷ്യയിലേക് തിരിച്ചു. പക്ഷെ ഹോനൈയിക് മലെഷിയയില്‍ പിടിച്ചു നിക്കാന്‍ ആയില്ല.മലേഷ്യയില്‍ പുതിയ ഡോണ്‍ (ബോസ്സ്) അറിയാതെ ഒരു ഡീലും നടന്നിരുന്നില്ല. ഡോണിന്റെ ആളുകള്‍കു മാത്രമേ അവിടെ കള്ളക്കടത് നടത്താന്‍ പറ്റിയിരുന്നുള്ളൂ.
അങ്ങിനെ ഹോനായി ഡോണിനെ കാണാന്‍ തീരുമാനിച്ചു. ഡോണിന്റെ ദീലെറുകളുടെ സഹായത്തോടെ ഹോനായി ഡോണിനെ കാണാന്‍ ഉള്ള അനുവാദം കിട്ടി...
വിജനമായ ഒരു ദ്വീപ്. ഡോണിനെ കാത്തു ഹോനായി അവിടെ തനിച്ചിരികുന്നു. ഒരു ഹെലികൊപ്റെര്‍ ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങി. ഹെലി കൊപ്റെര്‍ ദ്വീപില്‍ ഇറങ്ങി. ബോസ്സ് അതില്‍ നിന്ന് ഇറങ്ങിയതും ഹോനായി ഒന്ന് ഞെട്ടി. ഹോനായി: "ബോസ്സ് എങ്ങിനെ ഡോണ്‍ ആയി..."
ബോസ്സ് തന്റെ ചരിഞ്ഞ തലയില്‍ തടകികൊണ്ട് (ശിവാജിയില്‍ രജിനികാന്ത് ചെയ്യന്നത് പോലെ): "ബോസ്സും ഞാന്‍ തന്നെ.. ഡോണും ഞാന്‍ തന്നെ.. നിനക്കുള്ള പണി ഞാന്‍ പെന്ടിംഗ് വെച്ചിരികുകയായിരുന്നു. ഇതിപോ നീ ഇങ്ങോട്ട് വന്ന സ്ഥിധിക് നിന്റെ കണക്കു ഇന്ന് തന്നെ ക്ലൊസ് ചെയ്തേക്കാം...."
ഈ പഞ്ച് ദൈലോഗെ പറഞ്ഞതും ബോസ്സ് തന്റെ ഹെലികൊപ്റെരിന്റെ ഡിക്കി തുറന്നു... ഉടന്‍ അതില്‍ നിന്നും നരഭോജികളായ 4 ഭീകരന്‍ പട്ടികള്‍ പുറത്തെയ്ക് ചാടി.. ഹോനായിയെ ചുണ്ടി ബോസ്സ് പട്ടികളോട് : "ഫിനിഷ് ഹിം.. !!!!"
ഹോനായി ജീവനും കൊണ്ടോടി. പട്ടികള്‍ പുറകെയും. ബോസ്സ് തന്റെ ഹെലികൊപ്റെരില്‍ കയറി യാത്രയായി. അല്പദൂരം പിന്നിട്ടപോള്‍ ബോസ്സ് വിണ്ടോവിലൂടെ താഴേക് നോക്കി. പട്ടികള്‍ ഹോനായിയെ കടിച്ചു പറിക്കുക ആയിരുന്നു.
ബോസ്സ്: "ഗെയിം ഓവര്‍"
- THE END -
he he he kollam bossea..
ReplyDeleteNamichu annaa....
ReplyDeletepicture abhi baki he bosssssssssssssss.........
ReplyDeleteto be conntinued...